2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

നമ്മുടെ നാടിനെ നിങ്ങള്‍ ....

ഈ പ്രവാസ ജീവിതത്തിലെ ഗൃഹാതുര സ്മരണകളില്‍ ജ്വെലിക്കുന്ന സാനിധ്ദ്യമായി എപ്പോഴും കൂടെയുള്ള എന്‍റെ പ്രിയ തട്ടത്തുമലക്കാരെ ,

നിങ്ങളുടെ മനസ്സുകളെ അലോസരപ്പെടുത്തുന്ന ഒരു യാഥാര്‍ത്ഥ്യം ഓര്‍മപ്പെടുത്തട്ടെ.... നമ്മുടെ നാടു നാളിതുവരെ നേടിയ സര്‍വസവും നിങ്ങള്‍ അപഹരിച്ചു ! അതിന്‍റ്റെ ശാദ്വല ഭംഗിയില്‍ നിങ്ങള്‍ നഖപ്പാടുകള്‍ വീഴ്ത്തി .... സ്നേഹത്തിന്‍റെ നീരുറവകള്‍ക്ക് നിങ്ങള്‍ അണകെട്ടി ..... മാനുഷിക മൂല്യങ്ങളെ ചവിട്ടിമെതിച്ചു .... വൈരത്തിന്റെ വിഷധൂളികള്‍ നിങ്ങള്‍ കാറ്റില്‍ വിതറി .ഓര്‍മ്മകള്‍ കൈപിടിച്ചു നടത്തിയ നമ്മുടെ വഴിത്താരകളിലൂടെ നിങ്ങള്‍ ജെ.സി.ബി ഓടിച്ചുകയറ്റി , അത് നാടിന്‍റെ നെന്ചില്‍ വന്‍ ഗര്‍ത്തങ്ങലുണ്ടാക്കി ,അവിടെ ഞങ്ങളുടെ പ്രതീഷകള്‍ താഴത്തും ആകുലതകള്‍ ഉയരങ്ങളിലുമായി .ഞങ്ങളുടെ താഴ്വാരങ്ങളെയും വയലെലകളെയും കൊടുമുടികലാക്കി ... കുന്നുകളെ താഴ്വരകലാക്കി , കോന്‍ക്രീടു സൌധങ്ങലുയര്‍ത്തി .നമ്മുടെ പൂര്‍വികര്‍ തുടര്‍ന്നുവന്ന ഒത്ത്ഒരുമക്ക് നിങ്ങള്‍ മതത്തിന്‍റെയും ജാതിയുടെയും വേലികള്‍ കെട്ടി . ഒരുമ മതത്തിന്‍റെയും ജാതിയുടെയും മേല്‍വിലാസത്തിലാക്കി . അവിടെ മതമേതാവികള്‍ നമ്മുടെ മേലാളന്മാരായി .നമ്മുടെ മുഖത്തിനു നേരെ പിടിച്ചിരുന്ന തിളങ്ങുന്ന കണ്ണാടികലായിരുന്ന നല്ല ചങ്ങാതിമാരെ വംശഹത്യ ചെയ്തു . പുതിയ സൌഹൃദങ്ങളെ വന്തീങ്കരണം ചെയ്തു . ശര്‍ക്കര ഒലിപ്പിയ്ക്കുന്ന പുഞ്ചിരിയുമായി ഇന്നു മുന്നിലുള്ളവര്‍ ,ഞങ്ങള്‍ തിരിയുംപ്പോള്‍ എയ്യാന്‍ പിന്നില്‍ വിഷ യന്പുകള്‍ കരുതി .നമ്മളെ അക്ഷരങ്ങലോടടുപ്പിച്ച നമ്മുടെ ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് ചുറ്റും വന്‍മതിലുകള്‍ തീര്‍ത്തു ..... ഞങ്ങളെ അറിവില്‍ നിന്നകറ്റാന്‍ വീര്യമുള്ള നായ്ക്കളെകാവലിനിട്ടു ..... ചില്ലലമാരകളിലെ പുസ്തകത്താലുകളില്‍ കൂറകള്‍ കൂടുക്കൂട്ടി .മുന്‍ തലമുറയ്ക്ക് ലോകത്തെക്കാട്ടിക്കൊടുത്ത നമ്മുടെ ഗ്രാമഫോന്നിനു നിങ്ങള്‍ ചരമക്കുറിപ്പെഴുതി .... നമ്മുടെ സായന്തനങ്ങള്‍ക്ക് സൗഹൃദത്തിന്റെ ഊഷ്മളതാ നല്കിയ ആ പാര്‍ക്കില്‍ ഐ എം എഫ് ന്‍റെ സിമന്റ് സ്മാരകം തീര്‍ത്തു. ജനങ്ങളോട് പുറം തിരിഞ്ഞു നിന്നു കൊണ്ട് ആ കെട്ടിടം ,അതിന്‍റെ പിന്‍ഭാഗം കാട്ടി നമ്മളെ പ്രകോപിപ്പിക്കുന്നു .നമ്മുടെ അന്തിക്കൂട്ടായ്മയായിരുന്ന അന്തിച്ചന്തയെ നിങ്ങള്‍ കഴുത്തറുത്ത് കശാപ്പ് ചെയ്തു ..നൊമ്പരങ്ങളും നെടുവീര്‍പ്പുകളും മറന്നു നമ്മലാഘോഷിച്ചിരുന്ന ഉത്സവങ്ങളെ ( ഓണം, ഈദ്,....) നിങ്ങള്‍ വിവരെജ് കോര്പരഷനിലെ നീണ്ട ക്യൂവില്‍ തളച്ചു .നമ്മുടെ യുവത്തത്തിന്റെ സര്‍ഗ ചെതനകളുടെ കൂമ്പ്അറുത്തു,നിങ്ങളവര്‍ക്ക്‌ സാമൂഹ്യ വിരുദ്ധരെന്നു പേരിട്ടു ... അവരിലെ കായിക പ്രതിഭയെ നിങ്ങളുടെ തടിയുടെ കാവല്‍ക്കാരാക്കി .നമ്മുടെ മുന്‍ഗാമികളായ മഹാരഥന്‍മാരിരുന്ന ചെറിയ കസേരകളെ വര്‍ന്നപകിട്ടുള്ള വന്‍ സിംഹാസനന്ങലാക്കി അതില്‍ കുടില ചിത്തരെ കുടിയിരുത്തി .അല്‍പ്പ ബുദ്ധികളായ നമ്മളെയവര്‍ ഭിന്നിപ്പിച്ചു നശിപ്പിച്ചു .നമ്മള്‍ ചീഞ്ഞളിഞ്ഞു വളമായ മണ്ണില്‍ അവര്‍ പനപോലെ വളര്‍ന്നു . നമ്മുടെ ഭാവിക്കും വര്‍ത്തമാനത്തിനും മേലെ അവര്‍ കരിമ്പടം പുതപ്പിച്ചു .അവശര്‍ക്കും ആശരനര്‍ക്കും അടിസ്ഥാനവര്‍ഗത്തിനും വേണ്ടി വാചാലരായ നിങ്ങള്‍ നാട്ടു പ്രമാണിമാര്‍ എറിഞ്ഞു തന്ന അപ്പക്കശനങ്ങള്‍ക്ക് വേണ്ടി അവരുടെ അടുക്കള വാരാന്തകളില്‍ അടകിടന്നു . അവരുടെ ആഘോഷങ്ങളെ നിങ്ങള്‍ ഉത്സവങ്ങലാക്കി ... അവരുടെ വേര്പാടുകള്‍ക്ക്‌ റീത്തുകള്‍ സമര്‍പ്പിച്ചു .ഞങ്ങളുടെ സഹോദരിമാരെ നിങ്ങള്‍ നടുറോട്ടിലിട്ടു വസ്ത്രാക്ഷേപം ചെയ്തു ... ഞങ്ങളുടെ പെണ്‍ക്കുട്ടികള്‍ക്ക് നിങ്ങള്‍ കാമ ലേഖനമെഴുതി ...നമ്മുടെ കുരുന്നുകളെ പ്രതികരിക്കാന്‍ മാത്രം പഠിപ്പിച്ച് അവരെ ജീവിതങ്ങളില്‍ നിന്നകറ്റിഎന്നിട്ടും.......എല്ലാം നേടിയെന്നു അഹങ്കരിച്ചു സ്വോപ്നലോകത്ത് വസിക്കുന്ന , ഉത്തരാധുനിക കാലത്തെ ശരാശരി തട്ടത്തുമലക്കാരാ .... നീ ഒന്നറിയുക, നിന്‍റെ സ്വോപ്ന ലോകത്തിന്‍റെ തോടുകള്‍ പൊട്ടിച്ചു ഒരു നാള്‍ നീ , ഈ കറുത്ത യാഥാര്‍ത്യങ്ങളിലേക്ക് വലിച്ചു എരിയ്യപ്പെടും . അപ്പോള്‍ നീയറിയും നീ നഗ്നനായിരുന്നുവെന്നു !

0 Comments: